Type Here to Get Search Results !

Bottom Ad

യാത്ര വൈകിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന.മഅ്ദനി

കൊച്ചി.(www.evisionnews.in)പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി. ബെംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പിഡിപി പ്രവര്‍ത്തകര്‍ചേര്‍ന്ന് സ്വീകരിച്ചു. മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്. എസിപി ശാന്തകുമാര്‍, ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോന്‍ എന്നിവരും മഅദനിക്കൊപ്പമുണ്ട്.

തന്റെ യാത്ര വൈകിപ്പിച്ചതിനു പിന്നില്‍ ആസൂത്രിതനീക്കമുണ്ടെന്നു സംശയിക്കുന്നതായി മഅദനി പറഞ്ഞു. ആറു വര്‍ഷത്തിനുശേഷം നാട്ടില്‍ പെരുനാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നീതി ഉറപ്പാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. വിലക്കുള്ളതിനാല്‍ കേസിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

keywords : nasar-mahdani-travel-pdp

Post a Comment

0 Comments

Top Post Ad

Below Post Ad