Type Here to Get Search Results !

Bottom Ad

ബജറ്റ് കാസര്‍കോടിനെ അവഗണിച്ചു -പി.ബി അബ്ദുല്‍ റസാഖ്

കാസര്‍കോട്(www.evisionnews.in): പിന്നോക്കം നില്‍ക്കുന്ന കാസര്‍കോടിനെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ വലിയ സംഭാവനകളായ കാസര്‍കോട് പാക്കേജ്, കാസര്‍കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയ വികസന പദ്ധതികള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ ബജറ്റെന്ന്  പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ .

ജില്ലയിലെ പ്രധാന പദ്ധതികള്‍ക്കൊന്നും തുടര്‍ പ്രവര്‍ത്തിക്ക് ബജറ്റില്‍ തുക വകയിരുത്താത്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവഗണനയാണ്. നിരവധി റോഡുകള്‍ക്കും പാലങ്ങള്‍ക്കും ബജറ്റില്‍ തുക പ്രഖ്യാപിച്ചപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തെ തീര്‍ത്തും അവഗണിച്ചത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. 
വിവിധ ജില്ലകളില്‍ വിവിധ അഗ്രോപാര്‍ക്കുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷക ജില്ലയായ പ്രത്യേകിച്ച് അടക്കാ കര്‍ഷകര്‍ ഏറെയുള്ള കാസര്‍കോട് അഗ്രോ പാര്‍ക്ക് അനുവദിക്കാത്തത്  കര്‍ഷകരോടുള്ള അവഗണനയാണ്. 14 മേല്‍പാലങ്ങള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയപ്പോള്‍ മഞ്ചേശ്വരം മേല്‍പാലം ഉള്‍പ്പെടുത്തിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരോട് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും നിലപാട് ഈ ബജറ്റില്‍ നിന്നും വ്യക്തമായെന്നും എല്‍.ഡി.എഫിലേത് വെറും രാഷ്ട്രീയ മുതലെടുപ്പിനുളള മുതലക്കണ്ണീരായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു. 
മഞ്ചേശ്വരം ചെക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യ മന്ത്രിയെയും ധനകാര്യ വകുപ്പ് മന്ത്രിയെയും കണ്ട് സംസാരിച്ചതിനെത്തുടര്‍ന്ന് മഞ്ചേശ്വരം ചെക്ക് പോസ്‌ററില്‍ ആധുനിക ഡാറ്റ കളക്ഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്ന നടപടി ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. 
വികസന രംഗത്ത് യു.ഡി.എഫ് കാണിച്ച മര്യാദകള്‍ക്ക് പകരം രാഷ്ട്രീയ പ്രേരിതമായ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട് തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod-LDF-Govt-Neglect-Dist-PB-Abdurasak-MLA

Post a Comment

0 Comments

Top Post Ad

Below Post Ad