Type Here to Get Search Results !

Bottom Ad

ബായാര്‍ സ്വദേശി കിണറ്റില്‍ വീണ് മരിച്ചു


ഉപ്പള (www.evisionnews.in) : മോട്ടോര്‍ നന്നാക്കുന്നതിനിടയില്‍ ബായാര്‍ സ്വദേശി കിണറ്റില്‍ വീണ് മരിച്ചു. ബായാറിലെ മുഹമ്മദ് (65)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുപറമ്പിലെ കിണറ്റില്‍ മോട്ടോര്‍ നന്നാക്കുന്നതിനിടെയാണ് അപകടം. ഫുട്ട്‌വാള്‍വ് കിണറില്‍ നിന്നും വലിച്ചെടുക്കുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സുഹറ, മുനീര്‍, ഫാത്തിമ, നൗഷാദ്.

Keywords: Death-Uppala-Well-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad