Type Here to Get Search Results !

Bottom Ad

പത്ര ഏജന്റ് കുളത്തില്‍ വീണ് മരിച്ച നിലയില്‍


മഞ്ചേശ്വരം (www.evisionnews.in) :  പൈവളിഗെ നഗറിലെ ന്യൂസ് ഏജന്റ് പി.സുന്ദരമയ്യ (65)യെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവമെന്ന് പറയുന്നു. 

ഉള്ളാത്തി ദൈവസ്ഥാനത്തില്‍ പത്ത് വര്‍ഷത്തോളമായി വിളക്ക് വെച്ച് വരികയായിരുന്ന സുന്ദരമയ്യ. ബുധനാഴ്ചയും പതിവുപോലെ വിളക്ക് വെച്ച് തിരിച്ചു വരുമ്പോള്‍ അബദ്ധത്തില്‍ വഴിവക്കിലെ കുളത്തില്‍ വീണതായിരിക്കാമെന്ന് കരുതുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.  ഭാര്യ: മാലിനി. മകന്‍: വിക്രമ. സഹോദരങ്ങള്‍:ദേവകി. കാവേരി, ഗിരിജ.

keywords: News-agend-obitury-in-pond


Tags

Post a Comment

0 Comments

Top Post Ad

Below Post Ad