Type Here to Get Search Results !

Bottom Ad

വയോധിക കിണറ്റില്‍ മരിച്ച നിലയില്‍


കാസര്‍കോട് (www.evisionnews.in) : വയോധികയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറക്കട്ട തെക്കേപുരയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ മാധവി (87) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
വീട്ടിനകത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. 
കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

keywords: Old-wemen-death-on-well

Tags

Post a Comment

0 Comments

Top Post Ad

Below Post Ad