Type Here to Get Search Results !

Bottom Ad

പത്ര വായന ബുദ്ധി വികസിപ്പിക്കും


കാസര്‍കോട്: (www.evisionnews.in)പത്രവായനയിലൂടെ പ്രാദേശിക വിദേശ വാര്‍ത്തകളറിയുന്നതോടെ ജനങ്ങളുടെ ബുദ്ധി വികസിക്കുന്നൂവെന്ന് ബാംഗ്ലൂരിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ഗണേശ് കാസര്‍കോട് പറഞ്ഞു. കാസര്‍കോട് കോട്ടക്കണി രാമനാഥ് സാംസ്‌കാരിക ഭവന സമിതി, രാംദാസ് നഗര്‍ പാറക്കട്ട, കരാവലി സാസംസ്‌കാരിക പ്രതിഷ്ഠാന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കന്നട പത്രിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാധാകൃഷ്ണ കെ ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. 

റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ബി. ബാലകൃഷ്ണ അഗിത്തായയെ യോഗത്തില്‍ ആദരിച്ചു. ഗണേഷ് കാസര്‍കോട് എഴുതിയ സ്മരണയില്‍ ശങ്കര്‍നാഥ് എന്ന കൃതിയുടെ പത്താം എഡിഷന്‍ ബാലകൃഷ്ണ അഗിത്തായ പ്രകാശനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ. ശ്രീലത, പുരുഷോത്തമ പെര്‍ള, കെ. ഗംഗാധര, അശോക് കുമാര്‍, പ്രതീപ് ബേക്കല്‍, ശിവരാമ കാസര്‍കോട്, പുരുഷോത്തമ ഭട്ട്, കെ. ശ്രീകാന്ത്, ഗുരുപ്രസാദ് കോട്ടക്കണി, ജഗദീഷ് കുഡ്‌ലു, രാജശേഖര്‍, ലത പ്രകാശ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad