Type Here to Get Search Results !

Bottom Ad

പരിസ്ഥിതിയെ കണ്ടറിഞ്ഞ് കുട്ടികളുടെ നല്ല പാഠം


മാവിലാകടപ്പുറം :(www.evisionnews.in) കടലും കായലും തൊട്ടുരുമ്മി ഹരിതാഭയുടെ വശ്യ സൗന്ദര്യം കിന്നാരം പറയുന്ന വലിയപറമ്പ ദ്വീപില്‍ ഒരു യാത്ര, മഴക്കാലമായതിനാല്‍ മഴ നനഞ്ഞ് പ്രകൃതിയെ പഠിക്കാനെത്തിയ ഇവര്‍ക്ക് മഴ മാറി, തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ പ്രകൃതിയുടെ മാറ്റങ്ങളും കണ്ടറിയാനായി. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളാണ് അറബിക്കടല്‍ കിന്നാരം പറയുന്ന കരയിലൂടെ കായല്‍ സൗന്ദര്യം നുകര്‍ന്ന് വാനരപ്പട കലപില കൂട്ടുന്ന ഇടയിലേക്കാട് ഗ്രാമത്തില്‍ വനങ്ങളും സസ്യലതാദികളും തൊട്ടും തലോടിയുമാണ് യാത്ര നടത്തിയത്. പാഠപുസ്തകങ്ങളിലെ കടലും കരയും മലയോര മേഖലകളിലെ കുട്ടികള്‍ക്ക് നവ്യാനുഭവമായി. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള 1500 വിദ്യാര്‍ത്ഥികളോളം സംബന്ധിച്ചു. വയലുകളും കേരവൃക്ഷ സമൃദ്ധമായ കടലോര നാടിന്റെ ഭംഗി പകര്‍ത്തിയും ഇന്ന് ഹൃദ്യമായ അനുഭവമാക്കിയത്. ജില്ലാ പഞ്ചായത്ത് സര്‍വ്വ സിക്ഷാ അഭിയാന്‍, പരിസ്ഥിതി വകുപ്പ്, പടന്നക്കടപ്പുറം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യാത്ര പുലിമുട്ട് മുതല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇടയിലേക്കാടില്‍ സമാപിച്ചു.


keywords: nature-students-lesson-mavilakadappuram

Post a Comment

0 Comments

Top Post Ad

Below Post Ad