Type Here to Get Search Results !

Bottom Ad

നെക്രാജെ ചുഴലിക്കാറ്റ് നഷ്ടപരിഹാരം നല്‍കണം : മുസ്ലിം ലീഗ്


ബദിയടുക്ക : (www.evisionnews.in) നെക്രാജെയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ചുഴലിക്കാറ്റില്‍ നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കണമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ആവശ്യപ്പെട്ടു.
15 ഓളം വീടുകള്‍, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷിയുള്ള ഏക്കര്‍ കണക്കിന് കൃഷി യിടങ്ങളാണ് പ്രകൃതിക്ഷോഭത്തില്‍ നശിച്ചത്. വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് സംഭവിച്ചത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് നഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് റവന്യു മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ മാഹിന്‍ ആവശ്യപ്പെട്ടു.

keywords : nekraja-rain-muslim-league




Post a Comment

0 Comments

Top Post Ad

Below Post Ad