Type Here to Get Search Results !

Bottom Ad

തീവ്രവാദികള്‍ക്ക് തന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല: സാക്കിര്‍ നായിക്



മുംബൈ (www.evisionnews,in): തീവ്രവാദികള്‍ക്ക് തന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് സാക്കിര്‍ നായിക്. 'ബംഗ്ലാദേശി സര്‍ക്കാറിലെ ആളുകളുമായി ഞാന്‍ സംസാരിച്ചിരുന്നു. നിരപരാധികളായ ആളുകളെ കൊല്ലുന്നതിന് ഈ തീവ്രവാദികളെ ഞാന്‍ പ്രചോദിപ്പിച്ചു എന്ന് അവര്‍ വിശ്വസിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. കുറ്റവാളി എന്റെ ആരാധകനായിരുന്നു എന്നത് മറ്റൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകര്‍ എനിക്കുണ്ട്. ബംഗ്ലാദേശികളില്‍ 50 ശതമാനത്തിലേറെ എന്റെ ആരാധകരാണ്. എന്നാല്‍ നിരപരാധികളായ മനുഷ്യജീവികളെ കൊല്ലാന്‍ ഞാന്‍ അയാള്‍ക്ക് പ്രചോദനമായി എന്നു പറയുന്നത് പൈശാചികമായ വാദമാണ്.' മുംബൈയില്‍ പുറത്തിറക്കിയ വീഡിയോയില്‍ സാക്കിര്‍ നായിക് പറഞ്ഞു.

'എന്റെ അറിവില്‍ ഞാന്‍ പ്രവേശിക്കുന്നത് തടഞ്ഞ ഏക രാജ്യം യു.കെയായിരുന്നു. ഔദ്യോഗികമായി ഏതെങ്കിലും രാജ്യം എനിക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി എന്റെ പക്കല്‍ തെളിവില്ല. പിന്നെ മലേഷ്യ. അതില്‍ യാതൊരു ലോജിക്കുമില്ല. മൂന്നുവര്‍ഷം മുമ്പ് മലേഷ്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ടോകോ മാള്‍ ഹിജ്ര പുരസ്‌കാരവും കിങ് ഫൈസല്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരവും എനിക്കു ലഭിച്ചിരുന്നു.' അദ്ദേഹം പറയുന്നു.

'കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഈ പുരസ്‌കാരം നേടുന്ന നാലാമത്തെ വിദേശിയാണ് ഞാന്‍. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന ഒരാള്‍ക്ക് അവര്‍ പുരസ്‌കാരം നല്‍കുമോ? യാതൊരു പരിശോധനയും ഇല്ലാതെ ധാക്ക പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ എടുക്കുകയാണുണ്ടായത്.' അദ്ദേഹം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad