Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ കടല്‍ക്ഷോഭം രൂക്ഷം: നിരവധി കുടുംബങ്ങള്‍ ദുരന്തഭീതിയില്‍

ഉപ്പള (www.evisionnews.in): ഉപ്പളയിലും പരിസര പ്രദേശങ്ങളിലും കടല്‍ ക്ഷോഭം രൂക്ഷമായതോടെ നിരവധി കുടുംബങ്ങള്‍ ദുരന്തഭീതിയിലായി. ഒരാഴ്ചയായി ശക്തമായി തുടരുന്ന കടലേറ്റത്തില്‍ ഉപ്പള ഹനുമാന്‍ നഗറില്‍ റോഡ് പൂര്‍ണമായും കടലെടുത്തു. പെരിങ്കടി -മൂസോടി ഫിഷറീസ് റോഡാണ് ഇരുന്നൂറു മീറ്ററോളം കടലെടുത്തത്. 

തീരപ്രദേശത്തെ നിരവധി വീടുകളും കടലേറ്റഭീഷണി നേരിടുകയാണ്. ശാരദ നഗര്‍, മൂസോടി എന്നിവിടങ്ങളിലും കടലേറ്റം രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായിരുന്നു. മഞ്ചേശ്വരം മീന്‍പിടിത്ത തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവിടെ പുലിമുട്ട് നിര്‍മാണം തുടങ്ങിയതോടെയാണ് സമീപപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. അതിനാല്‍, മഞ്ചേശ്വരം മുതല്‍ ഉപ്പളയുടെ തീരപ്രദേശങ്ങള്‍ വരെ പുലിമുട്ട് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ചേരങ്കൈ കടപ്പുറത്ത് കടല്‍ ഭിത്തിയില്ലാത്തതിനാല്‍ സമീപ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളടക്കമുള്ള കുടുംബങ്ങള്‍ അപകട ഭീഷണിയിലാണ്. നിരവധി വീടുകള്‍ എപ്പോള്‍ വേണമെങ്കിലും കടലെടുക്കുമെന്ന അവസ്ഥയിലാണ്. തിരപ്രദേശത്തെ കാല്‍ ഭാഗത്തോളം കടല്‍ വിഴുങ്ങിയതോടെ ഏറെ ഭീതിയോടെയാണ് തീരദേശ നിവാസികള്‍ കഴിയുന്നത്. കടലേറ്റം രൂക്ഷമായതോടെ തകര്‍ന്നു ഇല്ലാതായ കടല്‍ ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad