Type Here to Get Search Results !

Bottom Ad

ഉംറ നിര്‍വ്വഹിക്കുന്നതിനിടെ ചൗക്കി സ്വദേശിനി പനിബാധിച്ച് മരിച്ചു


കാസര്‍കോട് (www.evisionnews.in): ഭര്‍ത്താവിനൊപ്പം ഉംറ തീര്‍ത്ഥാടനത്തിന് മക്കയിലെത്തിയ വീട്ടമ്മ കടുത്ത പനിയെ തുടര്‍ന്ന് മരിച്ചു. ഉപ്പള എ.ജെ സ്‌കൂളിലെ അധ്യാപകന്‍ അബ്ദുല്ല മുഹമ്മദിന്റെ ഭാര്യ എരിയാല്‍ ചൗക്കി മയില്‍പാറയിലെ അസ്മ (42)യാണ് മരിച്ചത്. കഴിഞ്ഞ നാല്‍പത് ദിവസമായി ഇരുവരും മക്കയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11മണിയോടെ മദീനയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടയിലായിരുന്നു മരണം സംഭവിച്ചത്. മക്കയിലെത്തിയ ശേഷം നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു ഇരുവരും. എരിയാല്‍ ചൗക്കിയിലെ കുളങ്കര അഹമ്മദ് ഹാജി -ആയിഷ ദമ്പതികളുടെ മകളാണ്. മക്കള്‍: അജ്മല്‍, അക്മല്‍, അമാന (മൂവരും വിദ്യാര്‍ത്ഥികള്‍).


Keywords: Kasaragod-news-uppala-fever-obit

Post a Comment

0 Comments

Top Post Ad

Below Post Ad