Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ -ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എഞ്ചിന് പാളംതെറ്റി മറിഞ്ഞു

കണ്ണൂര്‍ (www.evisionnews.in): കണ്ണൂര്‍ -ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തളാപ്പ് ഇരട്ടക്കണ്ണന്‍ പാലത്തിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഷണ്ടിംഗിനിടെ അപകടമുണ്ടായത്. ലോക്കോ പൈലറ്റിന് പരിക്കുണ്ട്.

ട്രെയിനിന്റെ ഒരു കോച്ചും പാളം തെറ്റി. കനത്ത മഴയില്‍ പാളം വ്യക്തമല്ലായിരുന്നെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട എഞ്ചിനാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടന്ന് ഉച്ചക്ക് പുറപ്പെടേണ്ട ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിനുമായി എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പുറപ്പെട്ടു. അപകടത്തില്‍പെട്ട എഞ്ചിനെ ക്രെയിന്‍ ഉപയോഗിച്ച്്് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad