Type Here to Get Search Results !

Bottom Ad

വിമാന ടിക്കറ്റ് നിരക്ക് കൂടുന്നു: 'പെരുന്നാള്‍ യാത്രക്ക്' ഇത്തവണ വിലകൂടും


അബുദാബി (www.evisionnews.in): ചെറിയ പെരുന്നാള്‍ അടുത്തതോടെ പ്രവാസികളെ നോട്ടമിട്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നു. ഇന്ത്യയിലേക്കുള്ള യാത്രനിരക്ക് കുത്തനെ കൂട്ടിയതിലൂടെ ഈ പെരുന്നാള്‍ കാലത്തും പ്രവാസികള്‍ക്ക് സാമ്പത്തിക ഭാരം സൃഷ്ടിക്കുകയാണ് വിമാനകമ്പനികള്‍. ഗള്‍ഫില്‍ നിന്ന് യാത്രക്കാരുടെ കുത്തൊഴുക്ക് ഏറെ പ്രതീക്ഷിക്കുന്ന ജൂലൈ ആറു വരെ 2120 മുതല്‍ 4030 ദിര്‍ഹം വരെയാണ് വിവിധ വിമാനക്കമ്പനികളുടെ ഇകോണമി ക്ലാസ് നിരക്ക്.

എന്നാല്‍ ജൂലൈ ആറ് മുതല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കുറയുന്നുമുണ്ട്. 1520 ദിര്‍ഹം മുതല്‍ 2130 വരെയാണ് ജൂലൈ ആറിലെ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് (1520 ദിര്‍ഹം) എയര്‍ ഇന്ത്യയുടെ അബുദാബി മംഗലുരു വിമാനത്തിനും കൂടിയ നിരക്ക് (2130 ദിര്‍ഹം) എയര്‍ ഇന്ത്യയുടെ തന്നെ അബൂദാബി കൊച്ചി വിമാനത്തിനുമാണ്. ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്ക് ജൂലൈ ഒന്നിന് 4059 ദിര്‍ഹമാണ് നിരക്ക്. ജൂലൈ ആറിന് ഇത് 1929 ദിര്‍ഹമാകുന്നു.

സ്‌കൂള്‍ അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലും നിരക്ക് ഉയര്‍ത്തി പ്രവാസികളെ പിഴിയുന്ന എയര്‍ ഇന്ത്യയുടെ നിലപാടിനെതിരെയുള്ള പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയിലാണ് പെരുന്നാള്‍ മുന്നില്‍ കണ്ട് നിരക്ക് വര്‍ധനക്ക് കമ്പനികള്‍ ഒരുങ്ങുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad