Type Here to Get Search Results !

Bottom Ad

അഡൂരില്‍ നാടന്‍ തോക്കിന്റെ തിരകളുമായി യുവാക്കള്‍ പോലീസ് പിടിയില്‍

ആദൂര്‍ (www.evisionnews.in): അഡൂരില്‍ നാടന്‍ തോക്കിന്റെ തിരകളുമായി നായാട്ടു സംഘത്തില്‍പ്പെട്ട രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍. അഡൂരിലെ വിജയന്‍ (29), ഭാസ്‌ക്കരന്‍ (35) എന്നിവരാണ് അറിസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ആദൂര്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ വിജയന്‍ ഓടിച്ച ബൈക്കില്‍ നിന്നാണ് നാടന്‍ തോക്കിന്റെ തിരകള്‍ അടങ്ങിയ പൊതി കണ്ടെത്തിയത്. നാടന്‍ തോക്ക് കണ്ടെത്താനായി വിജയന്റെയും ഭാസ്‌ക്കരന്റെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പന്നിയെ വെടിവെക്കുന്നതിനുള്ള തോക്കില്‍ നിറക്കാനാണ് തിര കൊണ്ടുവന്നതെന്നും ഇരുവരും പോലീസില്‍ മൊഴി നല്‍കി.


Keywords; Kasaragod-news-adhur-raid-police-custody

Post a Comment

0 Comments

Top Post Ad

Below Post Ad