Type Here to Get Search Results !

Bottom Ad

ബി.ജെ.പിക്ക് കനത്ത തിരിച്ചടി: അരുണാചല്‍ പ്രദേശിലെ രാഷ്ട്രപതി ഭരണം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി (www.evisionnews.in): അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചു വിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രിംകോടതി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ നിലനിര്‍ത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റേതാണ് ഉത്തരവ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനഞ്ചിനാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയോട് ആലോചിക്കാതെ നിയമസഭ വിളിച്ചു ചേര്‍ത്ത ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അരുണാചല്‍ പ്രദേശിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും വിധി ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിച്ചെന്ന് അരുണാചല്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം ടുകി അഭിപ്രായപ്പെട്ടു. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കും. സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി നിയമവിരുദ്ധമായ ശ്രമങ്ങള്‍ നടത്തിയെന്നും നബാം ടുകി പ്രതികരിച്ചു.


Keywords: Kasaragod-news-govt-supeme-court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad