Type Here to Get Search Results !

Bottom Ad

ഡിഗ്രിക്ക് സീറ്റ് ലഭിച്ചില്ല: വിദ്യാര്‍ത്ഥിനി കെട്ടിത്തൂങ്ങി ജീവനൊടുക്കി


കാസര്‍കോട്: (www.evisionnews.in) ഡിഗ്രിക്ക് സീറ്റ് ലഭിക്കാത്ത വിഷമത്തില്‍ വിദ്യാര്‍ത്ഥിനി കെട്ടിത്തൂങ്ങി ജീവനൊടുക്കി. ചൗക്കി മജലിലെ കെ.കെ രാജന്റെയും നാരായണിയുടെയും മകള്‍ സിന്ധു (18)വിനെയാണ് ചൊവ്വാഴ്ച വൈകിട്ട് കിടപ്പുമുറിയില്‍ ഷാളില്‍കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അമ്മ പെരിയടുക്കയിലെ സ്‌കൂളിലും അച്ഛന്‍ ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. അമ്മ വീട്ടിലെത്തിയപ്പോഴാണ് സിന്ധുവിനെ മരിച്ച നിലയില്‍ കാണുന്നത്.

പ്ലസ്ടുവിന് 80 ശതമാനം മാര്‍ക്ക് ലഭിച്ച സിന്ധു ഡിഗ്രി പഠനത്തിനായി പല കോളജുകളിലും അപേക്ഷ നല്‍കിയിരുന്നുവെന്നും സീറ്റ് ലഭിക്കാത്തതിന്റെ വിഷമം വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. കാവ്യ ഏക സഹോദരിയാണ്.


Keywords: Kasaragod-news-degree-seat-suicide-death




Post a Comment

0 Comments

Top Post Ad

Below Post Ad