Type Here to Get Search Results !

Bottom Ad

രണ്ടുവയസുള്ള കുട്ടിയെയുമെടുത്ത് യുവതി കുളത്തില്‍ ചാടി ജീവനൊടുക്കി


പുത്തൂര്‍ (www.evisionnews.in): രണ്ടു വയസുകാരി മകനെയുമെടുത്ത് യുവതി കുളത്തില്‍ ചാടി ജീവനൊടുക്കി. മുണ്ടൂര്‍ വില്ലേജിലെ കുറെമജലുവിലെ സതീഷ് പൂജാരിയുടെ ഭാര്യ വേദാവതി (26)യാണ് മകന്‍ മനീഷിനെയുമെടുത്ത് വീട്ടിനടുത്തെ കുളത്തില്‍ ചാടി ആത്മഹത്യചെയ്തത്.

മൂന്നു വര്‍ഷം മുമ്പാണ് സതീഷ് പൂജാരിയും വേദാവതിയും തമ്മില്‍ വിവാഹിതരായത്. ശനിയാഴ്ച രാതി ഭര്‍തൃവീട്ടുകാര്‍ ടിവി നോക്കിക്കൊണ്ടിരിക്കെ ഭര്‍ത്താവിനൊപ്പം പിന്‍വശത്തെ വാതിലിലൂടെ പുറത്തിറങ്ങിയതായിരുന്നു വേദാവതി. കുട്ടിയും കൂടെയുണ്ടായിരുന്നു. ബാത്ത് റൂമില്‍ പോയി തിരിച്ചുവന്ന സതീഷ് ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടിലും പരിസരത്തും അന്വേഷിക്കുകയും ഒടുവില്‍ വീട്ടിനടുത്തെ കുളത്തില്‍ മരിച്ചനിലയില്‍ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തുകയുമായിരുന്നു. പുത്തൂര്‍ റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: manglore-puthur-news-suicide

Post a Comment

0 Comments

Top Post Ad

Below Post Ad