Type Here to Get Search Results !

Bottom Ad

അടിച്ചുഫിറ്റായ എസ്.ഐ ഉള്‍പ്പടെ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി


കാഞ്ഞങ്ങാട് (www.evisionnews.in); മദ്യപിച്ച് മദോന്മത്തരായി ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഹോസ്ദുര്‍ഗ് കണ്‍ട്രോള്‍ റൂമിലെ എസ്.ഐ കൃഷ്ണന്‍, കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയേഷ്, രതീഷ് എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് സസ്‌പെന്റ് ചെയ്തത്. ഇഖ്ബാല്‍ റോഡ് ജംഗ്ഷനില്‍ മദ്യലഹരിയില്‍ പോലീസ് ജീപ്പില്‍ ജോലിക്കെത്തിയ പോലീസ് സംഘം കടയടപ്പിക്കാന്‍ ശ്രമിക്കുകയും തടിച്ചുകൂടിയ നാട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. നാട്ടുകാര്‍ വിവരം ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു. പ്രേമനെ അറിയിച്ചു. പോലീസ് സംഘത്തെ സ്റ്റേഷനിലേക്ക് തിരിച്ചു വിളിക്കുകയും മൂന്നുപേരും മദ്യപിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് നടപടി.


Keywords: Kasaragod, news, police, station, junction 

Post a Comment

0 Comments

Top Post Ad

Below Post Ad