Type Here to Get Search Results !

Bottom Ad

ജില്ലയില്‍ കടലാക്രമണം രൂക്ഷം: തീരദേശവാസികള്‍ അപകടഭീതിയില്‍


കാസര്‍കോട് (www.evisionnews.in): മഴ കനത്തതോടെ കസര്‍കോട് ജില്ലിയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം വ്യാപകമായി. കസബ, ഷിറിയ, അജാനൂര്‍, തൃക്കണ്ണാട്, ചിത്താരി, നീലേശ്വരം, തൈക്കടപ്പുറം പ്രദേശങ്ങള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. തീരപ്രദേശങ്ങളില്‍ അമ്പത് മുതല്‍ ഇരുന്നൂറ് കിലമീറ്റര്‍ വരെ ദൂരത്തില്‍ കടലേറ്റം ഉണ്ടായി. കടല്‍ ഭിത്തി തകര്‍ന്ന പ്രദേശങ്ങളില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. ചേരങ്കൈയിലും കാസര്‍കോട് കസബാ തീരത്തും നിരവധി വീടുകള്‍ എപ്പോള്‍ വേണമെങ്കിലും കടലെടുക്കുമെന്ന നിലയിലാണ്. തൃക്കണ്ണാട് കടപ്പുറത്തും ചിത്താരി കടപ്പുറത്തും കടല്‍ വീടുകളോളം എത്തി. ചിത്താരി കസബ എന്നിവടങ്ങിളില്‍ തീരദേശ റോഡ് ഇല്ലാതായി. 

ട്രോളിംഗ് നിരോധനം വറുതിയലേക്ക് തള്ളിവിട്ട മത്സ്യ തൊഴിലാളികള്‍ക്ക് കടലാക്രമണ ഭിഷണി കൂടി ഉണ്ടായതോടെ കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. പട്ടിണിയില്‍ കഴിയുന്ന തങ്ങളെ അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. 

Post a Comment

0 Comments

Top Post Ad

Below Post Ad