Type Here to Get Search Results !

Bottom Ad

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ: ആരോപണങ്ങള്‍ ഞെട്ടിച്ചുവെന്ന് സാക്കിര്‍ നായിക്


മുംബൈ (www.evisionnews.in): തീവ്രവാദ പ്രവര്‍ത്തങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് തനിക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും സാക്കിര്‍ നായിക്. സൗദി അറേബിയയില്‍ നിന്ന് സ്‌കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോടുള്ള പ്രതികരണമറിയിച്ചത്. ബംഗ്ലാദേശിലെ ഭീകര ആക്രമണത്തില്‍ പങ്കെടുത്തവരും ആയി തനിക്ക് യാതൊരു തരത്തിലുളള ബന്ധവുമില്ല. ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാമിന് വിരുദ്ധമാണെന്നും സാക്കിര്‍ നായിക് ചൂണ്ടിക്കാട്ടി. 

നിരപരാധികളെ കൊല്ലുന്നത് കുറ്റകരമാണെന്നും സമാധാനം ആഹ്വാനം ചെയ്യുന്നവയാണ് തന്റെ പ്രഭാഷണങ്ങളെന്നും സാക്കിര്‍ നായിക് പറഞ്ഞു. മാധ്യമങ്ങള്‍ തന്റെ നിലപാടുകള്‍ വളച്ചൊടിക്കുകയാണെന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഏത് അന്വേഷണവും ആയി സഹകരിക്കാന്‍ തയാറാണെന്നും സാക്കിര്‍ നായിക് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രകോപനപരം ആയ ചോദ്യങ്ങള്‍ ഉന്നയിയിച്ച ചില മാധ്യമ പ്രവര്‍ത്തകരും സാകിര്‍ നായിക്കും തമ്മില്‍ വാക്കേറ്റം ഉണ്ടായി.

താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദമുഖങ്ങളോട് എഡിറ്റ് ചെയ്യാത്ത അത്തരം ദൃശ്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ സാക്കിര്‍ നായിക് മാധ്യമങ്ങളെ വെല്ലുവിളിച്ചു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ചു. അതിന് ഉത്തരവാദി ആരാണെന്നും സാക്കിര്‍ നായിക് ചോദിച്ചു. ഫ്രാന്‍സിലെ ഭീകരാക്രമണത്തെയും സാക്കിര്‍ നായിക് അപലപിച്ചു.

എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും താന്‍ അപലപിക്കുന്നു. മാധ്യമങ്ങള്‍ തന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചു. 25 വര്‍ഷമായി താന്‍ മതപ്രഭാഷണം നടക്കുന്നുണ്ട്. താന്‍ സമാധാനത്തിന്റെ സന്ദേശ വാഹകനാണ്. അന്യായമായി ഒരാളെ കൊല ചെയ്താല്‍ ലോകത്തെ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതിന് തുല്യമാണെന്ന് പറയുന്ന ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഖുര്‍ആനാണെന്നും അദ്ദേഹം പറഞ്ഞു.


Keywords; national, news-sakir-naik
Tags

Post a Comment

0 Comments

Top Post Ad

Below Post Ad