Type Here to Get Search Results !

Bottom Ad

ചന്ദ്രചൂഡന്റെ കുമ്പസാരം: ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടത് തെറ്റ്

തിരുവനന്തപുരം (www.evisionnews.in): ആര്‍എസ്പി ഇടതുമുന്നണി വിടാനുണ്ടായ തീരുമാനം എടുത്തത് തിടുക്കത്തിലായിപ്പോയെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. തീരുമാനം തടയാനാകാത്തതില്‍ തനിക്ക് ദുഃഖം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്കേറ്റ തോല്‍വി അതിദയനീയമായിരുന്നു. പാര്‍ട്ടി തെറ്റു തിരുത്താന്‍ തയ്യാറാകണം. ഈ മുന്നണിയില്‍ എത്രകാലം തുടരാനാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ആര്‍എസ്പി ഇടതുമുന്നണിയില്‍ നിന്നുമാറി യുഡിഎഫ് പാളയത്തിലെത്തിയത്. സീറ്റ് വിഭജനത്തെ സംബന്ധിച്ചായിരുന്നു തര്‍ക്കം. അക്കാലത്തു തന്നെ മുന്നണിമാറ്റത്തില്‍ അതിനു മുന്‍കയ്യെടുത്ത എ.എ അസീസിനടക്കം എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്ന് മത്സരിച്ച ഒരു സീറ്റില്‍ ജയിക്കുകയും ചെയ്തു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നിലം തൊടാനായിരുന്നില്ല. ശക്തമായ ഇടതുകാറ്റില്‍ മന്ത്രി ഷിബു ബേബി ജോണ്‍, എ.എ അസീസ് എന്നിവരടക്കം തോറ്റു. അതേസമയം ആര്‍എസ്പി വിട്ട് ഇടതുമുന്നണിയിലെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ വിജയിച്ചതും ഷിബു -അസീസ് സംഘത്തിന് വന്‍ തിരിച്ചടിയായി.









Tags

Post a Comment

0 Comments

Top Post Ad

Below Post Ad