Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പിഎഫ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും

കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷാസേന (ആര്‍.പിഎഫ്)യുടെ ഔട്ട് പോസ്റ്റ് അനുവദിക്കുമെന്ന് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഡി.ആര്‍.എമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സ്റ്റേഷനും പാര്‍ക്കിംഗ് ഏരിയയും ഡി.ആര്‍.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

വൈദ്യുതി നിലച്ചാലുള്ള ദുരിതമൊഴിവാക്കാന്‍ അഞ്ചു കെവി ഡീസല്‍ ജനറേറ്റര്‍ സ്ഥാപിക്കുക, രണ്ടു പ്ലാറ്റ്‌ഫോമുകളിലും ആവശ്യമായ മേല്‍ക്കൂര സ്ഥാപിക്കുക, ശുചിമുറികള്‍ സ്ഥാപിക്കുക, പാര്‍ക്കിങ് സംവിധാനം വിപുലമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്!ലം ഡിആര്‍എമ്മിന്റെ ശ്രദ്ധയില്‍പെടുത്തി. സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ദാമോദരന്‍, ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജ് എന്നിവരും ഡിആര്‍എമ്മിനൊപ്പമുണ്ടായിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് ജയരാജ് മേനോന്‍, കൊമേഴ്‌സ്യല്‍ സൂപ്പര്‍വൈസര്‍ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad