Type Here to Get Search Results !

Bottom Ad

റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു: നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു


നീലേശ്വരം (www.evisionnews.in: നഗരപരിധിയിലെ റോഡ് പൊട്ടി പൊളിഞ്ഞിട്ട് വര്‍ഷം പലതും കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് നിന്ന് ഉച്ചൂളികുതിര്‍ വഴി കരുവാച്ചേരിയിലേക്ക് പോകുന്ന നഗരസഭയുടെ റോഡാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊട്ടിപൊളിഞ്ഞ് ഗതാഗതം മുട്ടിയത്. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി നിരവധി തവണ നഗരസഭ ഓഫീസിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 

റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യാവുമായി നഗരസഭ ചെയര്‍മാന്‍, ഡിവിഷന്‍ പ്രധിനിധി, എം.എല്‍.എ എന്നിവരെ നാട്ടുകാര്‍ സമീപിച്ചിരുന്നു. എന്നാല്‍ മോഹന വാഗ്ദാനങ്ങള്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു. ഉച്ചൂളികുതിര്‍ റോഡുമായി ബന്ധപ്പെടുത്തി നാലോളം റോഡുകളാണ് നീലേശ്വരം നഗരത്തിലേക്ക് പോകുന്നത്. പ്രധാന റോഡായ മന്നംപുറം റോഡ് പൊട്ടി പൊളിഞ്ഞിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏകദേശം പതിനഞ്ചു വര്‍ഷമായി ഉച്ചൂളികുതിര്‍ റോഡ് പൊട്ടിപൊളിഞ്ഞിട്ട്. കിലോമീറ്റര്‍ അപ്പുറമുള്ള സ്‌കൂളിലും മദ്രസയിലേക്ക് ഈ റോഡ് വഴി രാത്രി നൂറുകണക്കിന് വിദ്യര്‍ത്ഥികളാണ് നടന്നുപോകുന്നത്. 

മഴ കനത്തതോടെ റോഡില്‍ രൂപപ്പെട്ട കുഴികളില്‍ വെള്ളം നിറഞ്ഞ്് ഗതാഗതം ദുസ്സഹമാകുകയാണ്. റോഡിന്റെ ഇരുവശത്തും ഓവുചാല്‍ നിര്‍മിച്ച റോഡിന്റെ വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യവുമായി ജില്ലാ കലക്ടര്‍, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. 


Keywords: Kasaragod-news-road-

Post a Comment

0 Comments

Top Post Ad

Below Post Ad