Type Here to Get Search Results !

Bottom Ad

എരിയപ്പാടി -ആലമ്പാടി റോഡില്‍ യാത്ര ദുസഹം


ആലമ്പാടി (www.evisionnews.in): എരിയപ്പാടി -ആലമ്പാടി റോഡിലൂടെ കാല്‍നട യാത്രപോലും ദുരിതമാകുന്നു. രണ്ടു കിലോമീറ്ററോളം വരുന്ന വീതികുറഞ്ഞ റോഡ് മുഴുനീളം കുണ്ടും കുഴിയുമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മഴക്കാലത്തു കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഇവിടെ പതിവാണ്.

നിത്യേന യാത്രചെയ്യേണ്ട ഈ റോഡ് ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ആലംപാടിയില്‍ നിന്നു കുറച്ചു ഭാഗം കഴിഞ്ഞ വര്‍ഷാവസാനം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍ അതുകഴിഞ്ഞുള്ള പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഒന്നര കിലോ മീറ്ററോളം റോഡും കോണ്‍ക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad