Type Here to Get Search Results !

Bottom Ad

പൊതുമരാമത്ത് കനിയുന്നില്ല: പെര്‍ള സ്വര്‍ഗ റോഡിലെ നരകയാത്രക്ക് പരിഹാരം വേണമെന്ന് നാട്ടുകാര്‍


പെര്‍ള (www.evisionnews.in): പെര്‍ള സ്വര്‍ഗ സൂരംബയല്‍ റോഡിലെ നരകയാത്രക്ക് പരിഹാരം വേണമെന്ന കാലങ്ങളായുള്ള മുറവിളിക്ക് ഇനിയും മറുവിളിയില്ല. ഒരു ഭാഗം കുന്നും മറുഭാഗം ഭീകരമായ കുഴിയുമായ പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡ് തകര്‍ന്ന് തരിപ്പണമായി ഗതാഗതം ദുസഹമായിരിക്കുകയാണ്. റോഡില്‍ രൂപപ്പെട്ട കുഴിയില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഈ റോഡില്‍ അപകടങ്ങളും പതിവാണ്. 

കര്‍ണാടകയിലെ പുത്തൂര്‍, വിടഌഎന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താവുന്ന എന്‍മകജെ പഞ്ചായത്തിലെ ഒമ്പത്, എട്ട്, ആറ് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പൊതുമരാമത്ത് വകുപ്പിനു പരാതി നല്‍കിയിരുന്നു. അഞ്ചു കിലോമീറ്റര്‍ റോഡ് നവീകരിക്കാന്‍ ഏഴു കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്നു കോടി രൂപ അനുവദിക്കുകയായിരുന്നു ചെയ്തത്. ഇതില്‍ 3.900 മീറ്ററിലെ പണിയാണു നടക്കുകയെന്നു പൊതുമരാമത്ത് വകുപ്പ്. കൂടുതല്‍ തുകയ്ക്ക് അനുമതി ലഭിക്കാത്തതിനാല്‍ റോഡ് നവീകരിച്ചാലും പൂര്‍ണമാകാത്ത സ്ഥിതിയാണ്. 

ഇപ്പോള്‍ അനുമതി ലഭിച്ച തുകയ്ക്കു നിലവിലെ വീതിയില്‍ തന്നെയാണു റോഡ് മെക്കാഡമാക്കി പണിയുക. പൊതുമരാമത്ത് റോഡുകളുടെ കുറഞ്ഞ വീതി 5.5 മീറ്ററാണ്. അല്ലാത്ത റോഡുകള്‍ നവീകരിക്കുമ്പോള്‍ വീതികൂട്ടുകയാണു ചെയ്യുന്നത്. ഈ റോഡ് നവീകരിക്കുമ്പോള്‍ മതിയായ തുക ലഭിക്കാത്തതിനാല്‍ വീതികൂട്ടാനാവുകയില്ല. അഞ്ചു കിലോമീറ്റര്‍ റോഡില്‍ 3.900 കി.മീറ്റര്‍ പണിയാണു നടക്കുക. ഇതില്‍ കാര്‍ഷിക ആവശ്യത്തിനു തടയണയ്ക്ക് ഉപയോഗിക്കുന്ന പാലവുമുണ്ട്. പാലം വരെ മാത്രമാണ് റോഡ് പണി നടക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.


Post a Comment

0 Comments

Top Post Ad

Below Post Ad