Type Here to Get Search Results !

Bottom Ad

കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ തെരുവുനായ്ക്കളുടെ താവളമാകുന്നു

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ തെരുവുനായ്ക്കളുടെ താവളമാകുന്നു. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ കൂട്ടം റെയില്‍വെ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. രാത്രിയിലാണ് ഇവ ഏറെ ശല്യം ചെയ്യുന്നതെന്നു യാത്രക്കാര്‍ പറയുന്നു. ഒറ്റപ്പെട്ട യാത്രക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായും യാത്രക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ സ്റ്റേഷനിലിറങ്ങിയ യാത്രക്കാരനെ ഓട്ടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നായ്ക്കളുടെ കൂട്ടം ആക്രമിച്ചിരുന്നു. ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടല്‍ മൂലം കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. യാത്രക്കാരുടെ ഇരിപ്പിടത്തിലും മറ്റുമാണു നായ്ക്കള്‍ തങ്ങുന്നത്. മഴക്കാലമായതോടെ റെയില്‍വേ സ്റ്റേഷന്‍ പ്രധാന താവളമാക്കിയിരിക്കുകയാണ് നായ്ക്കൂട്ടങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad