Type Here to Get Search Results !

Bottom Ad

ചന്ദനമുട്ടികളുമായി പിടിയിലായ ഇടനിലക്കാരന്‍ റിമാന്റില്‍: ഒളിവിലുള്ള പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി

വിദ്യാനഗര്‍ (www.evisionnews.in): ചെങ്കളയില്‍ നിന്നും ചന്ദനമുട്ടികളുമായി പിടിയിലായ കേസില്‍ ഇടനിലക്കാരനായ ബദിയടുക്കയിലെ ഹമീദിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ചെങ്കള സിറ്റിസണ്‍ നഗറിലെ ഇബ്രാഹിമിനെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ശക്തമാക്കി. ഇബ്രാഹിമിന് കൈമാറാന്‍ വേണ്ടിയാണ് ചന്ദനമുട്ടികള്‍ കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഹമീദ് പോലീസിനോട് സമ്മതിച്ചിരുന്നു. അതേസമയം പോലീസ് ഹമീദിനേയും കൂട്ടി ഇബ്രാഹിമിന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ അവിടെയുണ്ടായിരുന്നില്ല. ഇബ്രാഹിമിന്റെ വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ 75 കിലോ ചന്ദനമുട്ടികള്‍ കണ്ടെത്തുകയായിരുന്നു. 

ചന്ദന മാഫിയാ സംഘത്തിന്റെ ഇടനിലക്കാരനായ ഹമീദിനെ ബുധനാഴ്ച രാത്രിയോടെയാണ് വിദ്യാനഗര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കണ്ണൂര്‍ മയ്യില്‍ നിന്നും ശേഖരിച്ച ചന്ദനമുട്ടികളാണ് കാസര്‍കോട്ടേക്ക് കടത്തിയത്. മയ്യിലിലെ കരുണാകരന്‍ എന്നയാളാണ് ഹമീദിന് ചന്ദനം കൈമാറിയത്. ഹമീദില്‍ നിന്ന് 10കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇബ്രാഹിമിന്റെ റെയ്ഡില്‍ 75കിലോ ചന്ദനം കൂടി പിടിച്ചെടുത്തു. 

Keywords: Kewords: Kasaragod-news-remand-chengala

Post a Comment

0 Comments

Top Post Ad

Below Post Ad