Type Here to Get Search Results !

Bottom Ad

പമ്പ് വെല്‍ ട്രാന്‍സ്‌പോര്‍ട്ട് കോംപ്ലക്‌സ്: സാധ്യതാപഠനം ഉടന്‍


മംഗളൂരു (www.evisionnews.in): മംഗളൂരു നഗരത്തിന്റെ പ്രവേശന കവാടമായ ദേശീയപാതയില്‍ പമ്പുവെല്ലിലെ നിര്‍ദിഷ്ട ഗതാഗത സമുച്ചയത്തിന്റെ സാമ്പത്തിക സാധ്യതാപഠനം ഉടന്‍ ആരംഭിക്കും. ഇതിനായി പശ്ചാത്തല വികസന വകുപ്പിനു കത്തയച്ചതായി മംഗളൂരു സിറ്റി കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു. നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ എ.ബി ഇബ്രാഹിം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

ആധുനിക ബസ് സ്റ്റാന്റും പാര്‍ക്കിംഗ് സര്‍വീസ് സംവിധാനങ്ങളും വാണിജ്യ സമുച്ചയവുമെല്ലാം അടങ്ങുന്ന ഗതാഗത സമുച്ചയത്തിന്റെ നിര്‍മാണത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും. കോര്‍പറേഷന്‍ മേയര്‍ ഹരിനാഥ്, പ്രതിപക്ഷ നേതാവ് രൂപ ഡി.ബംഗേര, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.


Keywords: Karnataka-news-manglore-pumbwell-complex
Tags

Post a Comment

0 Comments

Top Post Ad

Below Post Ad