Type Here to Get Search Results !

Bottom Ad

മൈന്‍ഡ് ലോട്ട് പി.എസ്.സി സൗജന്യ പരിശീനം നടത്തി


കാസര്‍കോട് (www.evisionnews.in): മൈന്‍ഡ് ലോട്ട് പി.എസ്.സി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ സെമിനാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവ്യാനുഭമായി. 'ഈസി ഇംഗ്ലീഷ്' എന്ന വിഷയത്തില്‍ പ്രശസ്ത പി.എച്ച്.സി പരിശീലകന്‍ സുരേഷ് തൃശൂര്‍ ക്ലാസെടുത്തു. പി.എസ്.സി പരീക്ഷകള്‍ക്ക് ഇംഗ്ലീഷ് ക്രിയാത്മകമായും അനായാസമായും പരിശീലിക്കാന്‍ പ്രാപ്തരാക്കുന്ന കുറുക്കുവഴികള്‍ ചര്‍ച്ച ചെയ്ത ക്ലാസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രചോദനവും ആവേശവും പകര്‍ന്നു.

'പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും ജില്ലാ വിദ്യാഭ്യാസ വികസന സമിതി ട്രഷററുമായ ഫാറൂഖ് കാസിമി മുഖ്യാതിഥിയായിരുന്നു. റഹ്മാന്‍ തായത്തോടി അധ്യക്ഷത വഹിച്ചു. മൈന്‍ഡ് ലോട്ട് അഡ്മിന്മാരായ അല്‍ അമീന്‍ ചെമ്മനാട്, മുഹമ്മദ് പി.എ പട്‌ള, പ്രൊഫ. മുജീബ് പട്‌ള, പ്രൊഫ. മജീദ് ചെമ്മനാട് പ്രസംഗിച്ചു. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന സെമിനാറുകളില്‍ പ്രഗത്ഭരായ പരിശീലകന്മാര്‍ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൈന്‍ഡ് ലോട്ട് എഡ്യൂക്കേഷന്‍ ഓഫീസുമായോ നമ്പറുകളിലോ ബന്ധപ്പെടുക: 9895413378, 8547808231, 9495466599, 9544969699.

Post a Comment

0 Comments

Top Post Ad

Below Post Ad