Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലിലെ ഓട്ടോ ഡ്രൈവര്‍ക്ക് വധഭീഷണി: പോലീസില്‍ പരാതി നല്‍കി

ചട്ടഞ്ചാല്‍ (www.evisionnews.in): യന്ത്ര തകരാറ് മൂലം ഓട്ടോറിക്ഷ തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ട ബെണ്ടിച്ചാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറെ വാഹനഷോറും ഉടമ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. മീത്തല്‍ ബെണ്ടിച്ചാല്‍ ഹൗസിലെ ആമു ഹാജിയുടെ മകന്‍ എം. അബ്ദുല്‍ മജീദാണ് പരാതിക്കാരന്‍. ചെങ്കള സിറ്റിസണ്‍ നഗറിലെ ഷോറൂമില്‍ നിന്ന് വായ്പ വ്യവസ്ഥയില്‍ വാങ്ങിയ കെ.എല്‍ 14 എം. 8754 ടാറ്റയുടെ ഫോര്‍വീലര്‍ വാഹനമാണ് ഉപയോഗ്യമല്ലെന്ന് പറഞ്ഞ് മജീദ് ഷോറൂമില്‍ തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. 

മൂന്നു ഗഡു വായ്പ തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഴുവന്‍ വായ്പയും തിരിച്ചടക്കണമെന്ന് ഷോറൂമുകാര്‍ നിരന്തരം ആവശ്യപ്പെടുകയും ഇത് ഭീഷണിയായി മാറിയപ്പോള്‍ മജീദ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധപ്പെട്ട വാഹനം ഇപ്പോള്‍ പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. പോലീസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഷോറൂമുകാരുടെ ഭീഷണിയും ശല്യവും ഉറപ്പാക്കിയിരുന്നു. അതിനിടെയാണ് ജൂണ്‍ 16ന് ഷോറൂമുകാര്‍ ഫോണില്‍ വിളിച്ച് നാലു ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്ന് വധഭീഷണി മുഴക്കിയത്.


Keywords; Kasaragod-news-chattanchal-auto

Post a Comment

0 Comments

Top Post Ad

Below Post Ad