Type Here to Get Search Results !

Bottom Ad

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് തുരുമ്പെടുക്കുന്നു

പെരിയ (www.evisionnews.in): ജില്ലയില്‍ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം പ്രധാന വെല്ലുവിളിയാകുമ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ചു പെരിയയില്‍ നിര്‍മിച്ച പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് തുരുമ്പെടുത്തു നശിക്കുന്നു. പള്ളിക്കര പഞ്ചായത്തിലെ പാക്കം വെളുത്തോളിയില്‍ പത്തു ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച പ്ലാന്റാണ് ഉപയോഗശൂന്യമായി ആര്‍ക്കും വേണ്ടാതെ നശിക്കുന്നത്.

2011ലാണ് ബിആര്‍ഡിസി പഞ്ചായത്തിന്റെ സഹായത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ചു പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രം സ്ഥാപിച്ചത്. ഇതിനാവശ്യമായ സ്ഥലം പള്ളിക്കര പഞ്ചായത്ത് നല്‍കി. യന്ത്രസാമഗ്രികള്‍ ബിആര്‍ഡിസിയും ലഭ്യമാക്കി. യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച ശേഷം ബിആര്‍ഡിസിയുടെ നേതൃത്വത്തില്‍ നാലു കുടുംബശ്രീ വനിതകള്‍ക്കു പരിശീലനവും നല്‍കി. ബിആര്‍ഡിസി പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം പദ്ധതി പഞ്ചായത്തിനു കൈമാറുകയായിരുന്നു.

എന്നാല്‍ പഞ്ചായത്ത് ഇത് നടത്തിപ്പിനായി മറ്റൊരാള്‍ക്ക് നല്‍കുകയും ആറുമാസം നടത്തിയ ശേഷം സംസ്‌കരണ കേന്ദ്രം പൂട്ടുയിടുകയുമായിരുന്നു. അതിനു ശേഷം മറ്റൊരാളെ കണ്ടെത്തി സംസ്‌കരണ കേന്ദ്രം മുന്നോട്ടു കൊണ്ടുപോകുവാന്‍ അധികൃതര്‍ ശ്രദ്ധിച്ചുമില്ല. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ കുമിഞ്ഞുകൂടി ടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതിപ്രദേശങ്ങള്‍ മലിനമാകാതിരിക്കാനാണ് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി ബിആര്‍ഡിസി തയാറാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad