Type Here to Get Search Results !

Bottom Ad

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം: ബി.ജെ.പിക്കാരന്റെ കൊല സി.പി.എമ്മുകാരനെ കൊന്നതിനുള്ള പ്രതികാരമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in): കഴിഞ്ഞ ദിവസം കണ്ണൂരില്‍ അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി.ക്കാരനെ കൊന്നത് സിപിഎമ്മുകാരനെ കൊന്നതിലുള്ള പ്രതികാരം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതു ബിജെപി പ്രവര്‍ത്തകരായ പത്തുപേരുടെ സംഘമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അന്നു തന്നെ ഒരു ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. അര്‍ധരാത്രിയായിരുന്നു രണ്ടാമത്തെ കൊലപാതകം. ആദ്യ കൊലപാതകത്തിലെ വിരോധമാണ് രണ്ടാമത്തെ കൊലപാതകത്തിനു കാരണമായതെന്നു മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പ്രദേശത്ത് ഇപ്പോള്‍ സമാധാനസ്ഥിതിയാണുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തു ക്രമസമാധാന നില തകര്‍ന്നെന്നുകാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കെ. മുരളീധരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൊലപാതകങ്ങള്‍ കണ്ണൂരിലെ ക്രമസമാധാന നില തകര്‍ത്തുവെന്നായിരുന്നു അടിയന്തര പ്രമേയത്തിനുള്ള നോട്ടീസില്‍ പ്രതിപക്ഷത്തിന്റെ ആരോപണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad