തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്ത് നിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ മുസ്ലിം സമുദായത്തെ ഒന്നാകെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും ഇത്തരക്കാരെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
കാണാതായവരുടെ ഐഎസ് ബന്ധം വെച്ച് സ്ഥാപിത താത്പര്യക്കാര്‍ സാഹചര്യം മുതലെടുക്കുകയാണ്. ഭീകരവാദത്തിന് മതം അടിസ്ഥാനമല്ലെന്നും മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ 21 പേരെയാണ് കാണാതായിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുമായി യോജിച്ചുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ വ്യക്തമാക്കിയത്.
Keywords: Kerala-news-trivandram-islam-pinarayi-vijayan-statement-about-is-
Post a Comment
0 Comments