Type Here to Get Search Results !

Bottom Ad

ചികിത്സക്കായി കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ പൈക്ക സ്വദേശി മരിച്ചു

പൈക്ക (www.evisionnews.in): അസുഖം മൂലം ചികിത്സക്കായി കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലെത്തിയ ഉടനെ മരിച്ചു. പൈക്ക കൊയര്‍കൊച്ചിയിലെ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകന്‍ പ്രമോദാ (32)ണ് മരിച്ചത്. അര്‍ബുദം ബാധിച്ച് കുവൈറ്റില്‍ ചികിത്സ തേടി വരികയായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിയ പ്രമോദിനെ കഴിഞ്ഞ ദിവസം തലശ്ശേരിയിലെ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: സുജിത. മക്കള്‍: ഋദ്വൈത് (നാലു), മയൂഖ (ആറ് മാസം). സഹോദരങ്ങള്‍: ബിന്ദു, ചന്ദ്രകുമാരി.







Post a Comment

0 Comments

Top Post Ad

Below Post Ad