Type Here to Get Search Results !

Bottom Ad

മടിക്കൈ കമ്മാരന് കാഞ്ഞങ്ങാട് പൗരാവലിയുടെ ആദരം


കാഞ്ഞങ്ങാട് (www.evisionnews.in): പൊതുപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ മടിക്കൈ കമ്മാരന് കാഞ്ഞങ്ങാട് പൗരാവലിയുടെ ആദരം. ചടങ്ങ് ബി.ജെ.പി നേതാവ് സി.കെ.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പൗരാവലിയുടെ ഉപഹാരം ലോഹ്യ വിചാരവേദി മുന്‍ സംസ്ഥാന സെക്രട്ടറി കെ.സി ഭാസ്‌ക്കരന്‍ മടികൈ കമ്മാരന് സമ്മാനിച്ചു. പ്രശസ്തമായ പയ്യന്നൂര്‍ പവിത്രമോതിരം സി.കെ.പി പത്മനാഭന്‍ കമ്മാരനെ അണിയിച്ചു. 

പി. ദാമോദരപണിക്കര്‍ മംഗളപത്രം സമര്‍പ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. എം.സി ജോസ്, മണ്ഡലം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്,  പി. ഗോപാലകൃഷ്ണന്‍, വി. രവീന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, എച്ച്. ഗോകുല്‍ദാസ് കമ്മത്ത്, ബി.ജെ.പി സെക്രട്ടറി എ. വേലായുധന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ നേതാവ് സി.യൂസഫ് ഹാജി, വി.വ .സുധാകരന്‍, പ്രസ്ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍ പ്രസംഗിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ.വി രാമകൃഷ്ണന്‍ സ്വാഗതവും ടി. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad