Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ഉദുമ പഞ്ചായത്ത് രണ്ടാംഘട്ട യൂണിഫോം വിതരണം ചെയ്തു


ഉദുമ (www.evisionnews.in): എം.എസ്.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉദുമ സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ടം യൂണിഫോം വിതരണം ചെയ്തു. കെ.എം.സി.സി ഖത്തര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര ഉദ്ഘാടനം ചെയ്തു. യൂണിഫോം വിതരണം മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഷ്റഫിന് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 

എ പ്ലസ് മീറ്റ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഹസീബ് ടി.കെ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ എച്ച്.എം വിജയകുമാര്‍, ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി അയ്യപ്പന്‍, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സത്യന്‍, അഭിരാമ്, ദിവ്യ, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് സിറാജ് ഈച്ചിലിങ്കാല്‍, ട്രഷറര്‍ ഫര്‍ഹാന്‍ എം.എസ്, വൈസ് പ്രസിഡണ്ട് അന്‍വര്‍ പാക്യാര, ജോയിന്റ് സെക്രട്ടറി സായിസ് നാലാംവാതുക്കല്‍, ഫഹദ് ഉദുമ, സുലൈമാന്‍, ജി.എച്ച്.എസ്.എസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി മുനവ്വിര്‍ നാലാംവാതുക്കല്‍ പ്രസംഗിച്ചു.


Keywords: Kasaragod-news-uduma-msf-youth-kmcc

Post a Comment

0 Comments

Top Post Ad

Below Post Ad