Type Here to Get Search Results !

Bottom Ad

കുന്നില്‍ എം.എസ്.എഫ് പഠനോപകരണങ്ങളും പുതുവസ്ത്രവം വിതരണം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും എത്തിച്ചു കൊടുത്ത് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ മേഖലാ എം.എസ്.എഫ് മാതൃകയായി. 75 ഓളം വിദ്യാര്‍ത്ഥിക്ക് പഠനോപകരണം നല്‍കിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ 10 വിദ്യാര്‍ത്ഥികള്‍ക്ക് പുതുവസ്ത്രവും സമ്മാനിച്ചു. 

കൂടാതെ സാമ്പത്തിക പ്രയാസം മൂലം പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച കുട്ടിക്കും ഫീസടക്കാന്‍ കഴിയാത്തതിനാല്‍ സ്‌ക്കൂളില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിട്ട വിദ്യാര്‍ത്ഥിനിക്കും കൈതാങ്ങുമായി സഹപാഠികളെത്തി. മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിനാണ് കുന്നില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്. നിത്യ ചെലവിന് പോലും കഷ്ടപ്പെടുന്ന രോഗിയായ പിതാവിന്റെ ദയനീയാവസ്ഥ കണ്ട മൂത്ത മകള്‍ പഠനം നിര്‍ത്താന്‍ ഒരുങ്ങുകയും മറ്റു രണ്ട് മക്കള്‍ ഫീസടക്കാന്‍ പോലും കഴിയാതെ വിഷമിക്കുന്നതും അറിഞ്ഞപ്പോഴാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്. മാഹിന്‍ കുന്നില്‍, എം.എ നജീബ്, കെ.എച്ച് ഇര്‍ഫാന്‍, അഫ്‌സല്‍, നസീര്‍, ഷഫീഖ്, ജിഷാദ്, പി.എച്ച് അന്‍സാഫ്, സിനാന്‍, അനസ്, ഇന്‍സാഫ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad