Type Here to Get Search Results !

Bottom Ad

പരവനടുക്കത്തെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ നിന്ന് 13കാരനെ കാണാതായതായി പരാതി

കാസര്‍കോട് (www.evisionnews.in): പരവനടുക്കത്തെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ നിന്ന് 13 കാരനെ കാണാതായതായി പരാതി. തൃക്കരിപ്പൂര്‍ സ്വദേശിയായ കുട്ടിയെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. വസ്ത്രം അലക്കാനെന്ന് പറഞ്ഞ് പുറത്തു പോയ കുട്ടി പിന്നീട് തിരിച്ചു വന്നില്ലെന്നാണ് ഒബ്സര്‍വേഷന്‍ സൂപ്രണ്ട് കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

രണ്ടു മാസം മുമ്പ് ഇതേ കുട്ടിയെ കാണാതായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് കണ്ടെത്തിയാണ് തിരിച്ചേല്‍പ്പിച്ചത്. അതേസമയം ജീവനക്കാരുടെ അശ്രദ്ധയാണ് കുട്ടികളെ കാണാതാകുന്നതിന് കാരണമെന്നാണ് ആരോപണം.

Keywords: Kasaragod-news-police-observation-

Post a Comment

0 Comments

Top Post Ad

Below Post Ad