Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടക സ്വദേശിയുടെ മൃതദേഹം മഞ്ചേശ്വരത്ത് കരക്കടിഞ്ഞു


മഞ്ചേശ്വരം (www.evisionnews.in) : മൂന്ന് ദിവസം മുമ്പ് കാണാതായ കര്‍ണ്ണാടക സ്വദേശിയുടെ മൃതദേഹം മഞ്ചേശ്വരം കടല്‍തീരത്ത് കണ്ടെത്തി. കര്‍ണ്ണാടക ബീരിയിലെ മഞ്ചപ്പയുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ മഞ്ചേശ്വരം ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. ശനിയാഴ്ചയാണ് മഞ്ചപ്പയെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ യാണ് മൃതദേഹം മഞ്ചേശ്വരം കടല്‍തീരത്ത് കരക്കടിഞ്ഞത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി.

keywords: missing-youth-body-fond-in-manjeswar

Post a Comment

0 Comments

Top Post Ad

Below Post Ad