Type Here to Get Search Results !

Bottom Ad

അലിഗഢ് യൂണിവേഴ്‌സിറ്റിക്ക് ന്യൂനപക്ഷ പദവി വേണ്ട: സുപ്രിംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം


ഡല്‍ഹി (www.evisionnews.in): അലിഗഢ് മുസ്ലിം സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി ആവശ്യമില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അലിഗഢിന്റെ ന്യൂനപക്ഷ പദവിയെ പിന്തുണച്ച് യു.പി.എ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിച്ചാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അലിഗഢിന് ന്യൂനപക്ഷ പദവി നല്‍കുന്ന 1981ലെ നിയമഭേദഗതി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ 2006ല്‍ യു.പി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ന്യൂനപക്ഷ പദവിയെ പിന്തുണച്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

2006ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കേന്ദ്രം പിന്‍വലിച്ചത്. അലിഗഢ് സര്‍വകലാശാലയില്‍ 50 ശതമാനം സീറ്റുകള്‍ മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനവും പിന്‍വലിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മാനവശേഷി വികസന വകുപ്പില്‍ നിന്ന് സ്മൃതി ഇറാനി ഒഴിയുന്നതിന് നാല് ദിവസം മുന്‍പാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.


keywords: Alighad-university-delhi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad