Type Here to Get Search Results !

Bottom Ad

ജില്ലാ കോടതി റിട്ട. ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടില്‍ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച


മംഗളൂരു (www.evisionnews.in) : ജില്ലാ കോടതി റിട്ട. ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടില്‍ വാതില്‍ കുത്തിത്തുറന്ന്  കവര്‍ച്ച. കങ്കനാടിക്കടുത്ത നാഗൂരി നേത്രാവതി ലേ ഔട്ടിലെ കരിവെള്ളൂര്‍ പിലാക്കൂര്‍ സ്വദേശി പി. നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇതേ വീട്ടില്‍ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ നടക്കുന്ന നാലാമത്തെ മോഷണമാണിത്. 

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചശേഷം പതിറ്റാണ്ടുകളായി മംഗളൂരുവിലെ സ്ഥിരതാമസക്കാരനാണ് നാരായണന്‍. നേത്രാവതി ലേ ഔട്ടിലുള്ള സ്വന്തം വീട് പൂട്ടി കരിവെള്ളൂരിലേക്ക് വന്നപ്പോഴാണ് നാലുതവണയും മോഷണം നടന്നത്. ആദ്യ തവണ ആഭരണങ്ങളും ക്യാമറയും മറ്റുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു. മോഷണം പതിവായതോടെ വിലപിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിക്കാതെയായി. വീടിന്റെ ഭദ്രത കണക്കിലെടുത്ത് ഇരുമ്പുകൊണ്ടുള്ള വാതിലും ഉള്ളില്‍ നിര്‍മിച്ചു. ഇതെല്ലാം കുത്തിത്തുറന്നാണ് കഴിഞ്ഞ ദിവസത്തെ കവര്‍ച്ച നടന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad