Type Here to Get Search Results !

Bottom Ad

മന്ത്രി യു.ടി ഖാദറിനെ കൊലക്കേസില്‍ വലിച്ചിഴച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്


മംഗളൂരു (www.evisionnews.in): കര്‍ണാടക മന്ത്രി യു.ടി ഖാദറിനെ കൊലക്കേസില്‍ വലിച്ചിഴച്ച് അപമാനിക്കാനും സമൂഹമധ്യത്തില്‍ മന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനും ശ്രമിച്ച ഡിവൈഎഫ്‌ഐ കര്‍ണാടക കമ്മിറ്റി പ്രസിഡണ്ട് മുനീര്‍ കാട്ടിപ്പള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മംഗളൂരു ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. 

മുനീര്‍ തന്റെ അക്കൗണ്ടിലുള്ള ഫേസ്ബുക്കിലിട്ട പോസ്റ്റിനെ തുടര്‍ന്നാണ് പരാതി ഉടലെടുത്തത്. വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക ബാലിഗയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നമോനരേഷ് ഷേണായിക്ക് ജയിലില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നരേഷിനെ ചികിത്സക്ക് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കണമെന്നും ജയിലറോട് മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ ഫോണില്‍ ആവശ്യപ്പെട്ടുവെന്നാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ആരോപണം. സ്റ്റാഫ് അംഗങ്ങളുടെ ആവശ്യം ജയിലര്‍ നിരസിച്ചപ്പോള്‍ അദ്ദേഹത്തെ അവര്‍ ഭീഷണിപ്പെടുത്തിയതായും മുനീറിന്റെ പോസ്റ്റില്‍ പറയുന്നു. 

മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളായ പ്രവീണ്കുമാര്‍, മുഹമ്മദ് ലിപ്‌സത്ത്, വിജയ കുമാര്‍ എന്നിവരാണ് മുനീറിനെതിരെ പോലീസില്‍ പരാതിപ്പെട്ടത്. തങ്ങളാരും നരേഷിന് വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഇത് മന്ത്രി യു.ടി ഖാദറിനെ മനപ്പൂര്‍വ്വം സമൂഹമധ്യേ അപമാനിക്കാനുള്ള ശ്രമമാണെന്നും പരാതിയിലുണ്ട്. മുനീറിന്റെ ആരോപണം ജയിലറും നിഷേധിച്ചു. മന്ത്രിയും പ്രശ്‌നം ജയിലറുമായി സംസാരിച്ച് വ്യക്തത വരുത്തുകയും തന്റെ സ്റ്റാഫ് അംഗങ്ങളാരും കൊലക്കേസ് പ്രതിക്ക് വേണ്ടി ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും ഉറപ്പിച്ചിട്ടുണ്ട്. 

മുമ്പൊരിക്കല്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലയുമായി ബന്ധപ്പെട്ടും തന്റെ പേര് അതിലേക്ക് വലിച്ചിഴച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് തന്റെ ഫേസ്ബുക്കിനെ ന്യായീകരിച്ച് മുനീര്‍ കാട്ടിപ്പള്ള രംഗത്ത് വന്നു. മന്ത്രി ഖാദറിന് നിരവധി ഹിന്ദുത്വ നേതാക്കളുമായി ബന്ധമുണ്ടെന്നും മുനീര്‍ ആരോപിച്ചു.


Keywords: Karnataka-news-manglore-dyfi-ut-khader-staff-murder-case

Tags

Post a Comment

0 Comments

Top Post Ad

Below Post Ad