Type Here to Get Search Results !

Bottom Ad

ദേളി മമ്മുണു ഹാജി കുടുംബ സംഗമം ആഗസ്ത് 10ന്

ദേളി (www.evisionnews.in): കുടുംബങ്ങള്‍ക്കിടയില്‍ സൗഹൃദം സൃഷ്ടിക്കാനും കുട്ടികളുടെ ദീനീ ബോധത്തെ പ്രോത്സാഹിപ്പിക്കാനും മമ്മുണു ഹാജി കൂട്ടായ്മ ഒരുക്കുന്ന കുടുംബ സംഗമം ആഗസ്ത് പത്തിന് ദേളി വളപ്പില്‍ നടക്കും. നൂറ്റാണ്ടിന്റെ ചരിത്രം അയവിറക്കി കുടുംബ പെരുമയുടെ ഓര്‍മ മുറ്റത്ത് കുടുംബാംഗങ്ങള്‍ ഒന്നിക്കും.

സംഗമം നാടിന്റെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍. മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സംഗമ ദിവസത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും. രാഷ്ട്രീയ കലാ സാംസ്‌കാരിക പ്രമുഖരും മത നേതാക്കളും നാട്ടിലും വിദേശത്തുമായി സാമൂഹിക രാഷ്ട്രീയ മത രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും പങ്കെടുക്കും. 

സംഗമത്തിന്റെ പ്രചാരണോദ്ഘാടന യോഗം ചെങ്കളാസ് വീട്ടില്‍ ചെയര്‍മാന്‍ താജുദ്ദീന്‍ ചെങ്കളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഉന്നതാധികാരി അബ്ദുല്ലക്കുഞ്ഞി ദേളി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ്മാന്‍ തോട്ടം സ്വാഗതം പറഞ്ഞു. ജമാല്‍ ദേളി, ബഷീര്‍ കല്ലിങ്കാല്‍, അബ്ദുല്ല റഫറി പ്രസംഗിച്ചു. അഷ്‌റഫ് തോട്ടം കാര്യപരിപാടിയെ കുറിച്ച് വിവരിച്ചു. ഒണ്‍ലൈന്‍ ചര്‍ച്ചയില്‍ ഷാനവാസ്, അബു ദേളി, മജീദ്, ഷഫീഖ് കോട്ടൂര്‍, ഫൈസല്‍ തോട്ടം, ഷമീര്‍ കണ്ണംമ്പള്ളി പങ്കെടുത്തു.


Keywords: Kasaragod-news-mammunu-haji-augest

Post a Comment

0 Comments

Top Post Ad

Below Post Ad