Type Here to Get Search Results !

Bottom Ad

മഅ്ദനി ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തും


കൊച്ചി (www.evisionnews.in): ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ഉച്ചക്ക് ശേഷം രണ്ട് മണിയോടെയായിരിക്കും നെടുമ്പാശേരിയില്‍ എത്തുക. നെടുമ്പാശേരിയില്‍ നിന്നും മഅ്ദനാലു മണിയോടെ കൊല്ലം അന്‍വാര്‍ശേരിയിയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകും. പിന്നീട് അന്‍വാറുശ്ശേരി യതീംഖാനയിലെത്തും. 

രോഗബാധിതനായ ഉമ്മയെ സന്ദര്‍ശിക്കുന്നതിനാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് എന്‍ഐഎ കോടതി ഇളവ് അനുവദിച്ചത്. എട്ട് ദിവസം മഅ്ദനി കേരളത്തിലുണ്ടാവും. കര്‍ണ്ണാടക പോലീസാണ് മഅ്ദനിക്ക് കേരളത്തിലും സുരക്ഷ ഒരുക്കുക.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad