Type Here to Get Search Results !

Bottom Ad

എട്ടു ദിവസത്തെ ഇളവ്: മഅ്ദനി ഉമ്മയെ കാണാന്‍ തിങ്കളാഴ്ച നാട്ടിലെത്തും


ഡല്‍ഹി (www.evisionnews.in): അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് വീട്ടിലെത്താന്‍ കോടതി എട്ടു ദിവസത്തെ ഇളവ് അനുവദിച്ചു. ചികിത്സയിലുള്ള മാതാവിനെ കാണാനാണ് മഅ്ദനി കേരളത്തിലെത്തുന്നത്. ബംഗളൂരൂ എന്‍ഐഎ കോടതിയുടെതാണ് വിധി. തിങ്കളാഴ്ചയാണ് മഅ്ദനി കേരളത്തിലേക്കെത്തുക.

ബംഗളുരു സ്‌ഫോടന കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ മദനി ശ്രമിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മഅ്ദനിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഉള്ളതെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ എത്തിയാല്‍ മഅ്ദനി കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സക്കായി കേരളത്തില്‍ പോകണമെന്ന മഅ്ദനിയുടെ അപേക്ഷയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് സുപ്രീം കോടതി പുതിയ ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്നതാണ് പുതിയ ബെഞ്ച്. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്.


Keywords: Kasaragod-news-case-madani-nasar

Tags

Post a Comment

0 Comments

Top Post Ad

Below Post Ad