Type Here to Get Search Results !

Bottom Ad

കേരളയാത്ര മുടങ്ങി: മഅ്ദനിയെ കൊണ്ടുപോകാനാകില്ലെന്ന് വിമാന അധികൃതര്‍



ഡല്‍ഹി (www.evisionnews.in):  ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയെ കൊണ്ടുപോകാനാകില്ലെന്ന് വിമാന അധികൃതര്‍. ഇതോടെ മഅ്ദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തിലായി. രാവിലെ പത്തര മണിയോടെ ബോഡി പാസ് പൂര്‍ത്തിയാക്കിയ ശേഷമാണ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് സാങ്കേതികത്വം പറഞ്ഞ് ഇന്‍ഡിഗോ വിമാനക്കമ്പനി മഅ്ദനിയെ കയ്യൊഴിഞ്ഞത്. മഅ്ദനിയെ കൊണ്ടുപോകാനാകില്ലെന്നും വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണമെന്നുമായിരുന്നു വിമാനക്കമ്പനി അറിയിച്ചത്. അതേസമയം ബദല്‍ മാര്‍ഗ്ഗം തേടാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. രോഗ ബാധിതയായ ഉമ്മയെ സന്ദര്‍ശിക്കുന്നതിനാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് എന്‍ഐഎ കോടതി എട്ടുദിവസം ഇളവ് അനുവദിച്ചത്.
അതേസമയം ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ ഓഫീസിന് മുന്നില്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. വിമാന യാത്ര് മുടങ്ങിയതിന് പിന്നില്‍ കര്‍ണാടക സര്‍ക്കാറാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad