Type Here to Get Search Results !

Bottom Ad

ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി വഞ്ചിച്ച കേസ് : മൂന്നു പേര്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട് (www.evisionnews.in): ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി വഞ്ചിച്ച കേസില്‍ മൂന്നു പേര്‍ക്കെതിരെ കുറ്റപത്രം. കേരളാ ഭാഗ്യക്കുറിയുടെ അക്ഷയ ലോട്ടറി തിരുത്തി സമ്മാനാര്‍ഹമായ ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ടിക്കറ്റ് വില്‍പ്പനക്കാരനോട് 25000 രൂപവാങ്ങി വഞ്ചിച്ച സംഭവത്തില്‍ അമ്പലത്തറ ഏഴാംമൈല്‍ കായലടുക്കത്തെ മുഹമ്മദ് കുഞ്ഞി എന്ന മമ്മൂഞ്ഞി(45), നീലേശ്വരം കിനാനൂര്‍ കണിയാടയിലെ ജെയിംസ്(30) കൊന്നക്കാട് മുട്ടോംകടവ് നെല്ലിക്കാശ്ശേരി ഷിജു(28) എന്നിവര്‍ക്കെതിരെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

കഴിഞ്ഞ വര്‍ഷം ജുലൈ 10ന് മാലോം ടൗണില്‍ വെച്ച് ലോട്ടറി വില്‍പ്പനക്കാരനായ മാലോം പുഞ്ചയിലെ കുഞ്ഞമ്പുനായരുടെ മകന്‍ എ. കരുണാകരന്‍ നായരെ സമീപിച്ച് അക്ഷയലോട്ടറിയുടെ അയ്യായിരം രൂപയുടെ സമ്മാനാര്‍ഹമായ ടിക്കറ്റെന്ന് പറഞ്ഞ് അഞ്ചു ടിക്കറ്റുകള്‍ നല്‍കി 25000 രൂപ വാങ്ങി പ്രതികള്‍ വഞ്ചന നടത്തിയെന്നാണ് കേസ്. ടിക്കറ്റ് വാങ്ങി പണം നല്‍കിയ കരുണാകരന്‍ ടിക്കറ്റുമായി കാഞ്ഞങ്ങാട്ടെ വിനായക ലോട്ടറി സ്റ്റാളിലെത്തി ടിക്കറ്റ് മാറാന്‍ നല്‍കി. പിന്നീട് അവര്‍ കമ്പ്യൂട്ടറില്‍ നടത്തിയ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് തെളിയുയായിരുന്നു. തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കി. ഇവര്‍ നേരത്തെ സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്.


Keywords: Kasaragod-news-court-police-lottery

Post a Comment

0 Comments

Top Post Ad

Below Post Ad