Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.പി റോഡ് പണി നീളുന്നു: ദേശീയപാത വഴി ചുറ്റിത്തിരിഞ്ഞുള്ള യാത്ര ഇനിയെത്രനാള്‍

കാഞ്ഞങ്ങാട് (www.evisionnews.in): ദിവസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ കെ.എസ്.ടി.പി അധികൃതര്‍ കാഞ്ഞങ്ങാട് സൗത്തില്‍ റോഡ് അടച്ചെങ്കിലും പണിയുടെ പകുതിപോലും പൂര്‍ത്തിയായിട്ടില്ല. ഈ പാതയില്‍ ആഴ്ചകളോളമായി കലുങ്ക് പണി നടക്കുകയാണ്. എന്നാല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കലുങ്ക് നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയില്‍ വെള്ളം കയറി പണി എവിടെയുമെത്താതെ മുടങ്ങി നില്‍ക്കുകയാണ്. 

സംസ്ഥാനപാത അടഞ്ഞപ്പോള്‍ ഈ വഴിയുള്ള വാഹനങ്ങളുടെ സഞ്ചാരം ദേശീയപാത വഴി ചുറ്റിത്തിരിഞ്ഞായിരുന്നു. തെരുവത്ത് -കൂളിയാങ്കല്‍ റോഡ് ഉണ്ടായതിനാല്‍ വാഹനങ്ങള്‍ അതുവഴി തിരിച്ചുവിട്ടു. ഇത് വീതികുറഞ്ഞ റോഡായതിനാല്‍ ഇടക്കിടെ ഗതാഗത സ്തംഭനവും തുടങ്ങി. നീലേശ്വരത്തു നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള വാഹനഗതാഗതം മാവുങ്കാല്‍ വഴി ചുറ്റിത്തിരിയുന്നതിലെത്തിച്ചു. പണി രണ്ടാമത് തുടങ്ങുന്നത് കാഞ്ഞങ്ങാട് ടൗണില്‍നിന്നുതന്നെ ആയിരുന്നെങ്കില്‍ ഈമഴക്കാലത്ത് ഇത്രയധികം ഗതാഗത പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടങ്ങാനിരുന്നതാണ് കെ.എസ്.ടി.പിയുടെ കാഞ്ഞങ്ങാട്ടെ പണി. തുടക്കത്തില്‍ തന്നെ ക്രമക്കേടുണ്ടാകുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ പണി തുടര്‍ന്നില്ല. പണി തുടങ്ങിയതോടെ മഴയും കനത്തു. കലുങ്ക് ഉള്‍പ്പടെയുള്ള പ്രവൃത്തി ഉണ്ടായിട്ടും മഴക്കാലത്ത് സൗത്തില്‍ത്തന്നെ പണി തുടങ്ങിയതില്‍ നാട്ടുകാരില്‍ പ്രതിഷേധം ഉണ്ടായിരുന്നു. 


Keywords: KSTP-news-kalunk-news-road

Post a Comment

0 Comments

Top Post Ad

Below Post Ad