Type Here to Get Search Results !

Bottom Ad

പരാതികളൊന്നും വിലപ്പോവുന്നില്ല: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മോഷണം പതിവാകുന്നു


കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ മോഷണം പതിവായിട്ടും പോലീസ് തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. കണ്ടക്ടര്‍മാരുടെ ടിക്കറ്റുകളും പണവും അടങ്ങുന്ന ബാഗുകള്‍ പകല്‍ നേരങ്ങളില്‍ പോലും ബസില്‍ നിന്ന് മോഷണം പോവുകയാണ്. കഴിഞ്ഞ ദിവസം ഡിപ്പോയില്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും ടിക്കറ്റ് റാക്ക് മോഷണം പോയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

ഡിപ്പോയിലെ പമ്പിന് സമീപം നിര്‍ത്തിയിട്ട കെ.എല്‍ 15, 8632 നമ്പര്‍ ബസില്‍ നിന്നാണ് ടിക്കറ്റ് റാക്ക് മോഷണം പോയത്. കണ്ടക്ടര്‍ കരിവേടകത്തെ ലിവിന്‍ വര്‍ഗീസ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും പലതവണ കാസര്‍കോട് ഡിപ്പോയില്‍ മോഷണം നടന്നിരുന്നു. മൂന്നു മാസങ്ങള്‍ മുമ്പാണ് കണ്ടക്ടര്‍ രശ്മി നാരായണന്റെ 68,000 രൂപയുടെ ടിക്കറ്റുകള്‍ അടങ്ങുന്ന ബാഗ് മോഷ്ടിക്കപ്പെട്ടത്. ബസിനുള്ളിലെ ഡ്രൈവറുടെ ക്യാബിനില്‍ വെച്ച് പനി മൂലം ആശുപത്രിയില്‍ പോയി തിരിച്ചു വന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്ന് പയ്യന്നൂരിലെ വി ഉപേന്ദ്രന്‍, വി ചന്ദ്രന്‍ എന്നിവരുടെ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ബാഗുകളും നഷ്ടപ്പെട്ടിരുന്നു. കലക്ഷന്‍ കൗണ്ടറില്‍ അടച്ചതിനാല്‍ നഷ്ടമായില്ല. കണ്ടക്ടര്‍മാരുടെ സ്വന്തം പണവും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു. 

ഡിപ്പോയില്‍ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാത്തതാണ് മോഷ്ടാകള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും വിളയാടാന്‍ അവസരമൊരുക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമവും ഡിപ്പോയില്‍ പതിവാണ്. 


Keywords: Kasaragod-news-ksrtc-dippo

Post a Comment

0 Comments

Top Post Ad

Below Post Ad