Type Here to Get Search Results !

Bottom Ad

കെഎസ്ഇബിയിലും പിണറായി ടച്ച്: കാസര്‍കോട്ടേക്കുള്ള വൈദ്യുതത്തൂണുകള്‍ മുഖ്യമന്ത്രിയുടെ നാട്ടില്‍നിന്ന്


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടേക്കുള്ള വൈദ്യുതത്തൂണുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍നിന്ന്. അടുത്ത രണ്ടുമാസത്തേക്കാണ് പിണറായി സഹകരണ സംഘത്തില്‍നിന്ന് വൈദ്യുതത്തൂണുകള്‍ വാങ്ങുക. എട്ടുമീറ്റര്‍ ഉയരമുള്ള ലോ ടെന്‍ഷന്‍ പോസ്റ്റുകള്‍ 850 എണ്ണവും ഒമ്പത് മീറ്റര്‍ ഉയരമുള്ള ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ 200 എണ്ണവും ഇതില്‍പെടും. കെ.എസ്.ഇ.ബി. വടകര സര്‍ക്കിളിനുവേണ്ടി നിര്‍മിക്കുന്ന വൈദ്യുതത്തൂണുകളാണ് കാസര്‍കോട്ടേക്ക് നല്‍കാന്‍ പിണറായി സഹ.സംഘത്തോട് വൈദ്യുതിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വിവാദത്തിലായ മഞ്ചേശ്വരത്തെ സ്വകാര്യ പോള്‍കാസ്റ്റിങ് യൂണിറ്റില്‍നിന്ന് തത്കാലത്തേക്ക് വൈദ്യുതത്തൂണുകള്‍ എടുക്കേണ്ടെന്ന് വൈദ്യുതിബോര്‍ഡ് ചെയര്‍മാന്റെ ഓഫീസില്‍നിന്ന് നേരിട്ട് ഉത്തരവിറങ്ങിയിട്ടുണ്ട്. നിലവാരം കുറഞ്ഞ വൈദ്യുതത്തൂണ്‍ പൊട്ടിവീണ് കുറ്റിക്കോലില്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിക്കാനിടയായതിനെത്തുടര്‍ന്നാണ് തീരുമാനം. 

മഞ്ചേശ്വരത്തെ സ്വകാര്യകമ്പനി വൈദ്യുതത്തൂണ്‍ നിര്‍മിക്കുന്നതില്‍ ഒട്ടേറെ അപാകമുണ്ടെന്ന് വൈദ്യുതി വകുപ്പ് ഉന്നതതല അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വൈദ്യുതത്തൂണ്‍ നിര്‍മാണത്തിലെ അപാകം പരിഹരിക്കാനും ആധുനികീകരിക്കാനും മഞ്ചേശ്വരത്തെ ജ്യോതി കണ്‍സ്ട്രക്ഷന്‍സ് കമ്പനിയോട് വൈദ്യുതിവകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. അപാകം പരിഹരിച്ച് വൈദ്യുതി വകുപ്പിനെ അറിയിക്കണം. വകുപ്പ് ഉന്നതതല സംഘം പരിശോധിച്ച് ഉറപ്പിച്ചശേഷമേ ജ്യോതി കണ്‍സ്ട്രക്ഷന്‍സില്‍നിന്ന് വൈദ്യുതത്തൂണുകള്‍ സ്വീകരിക്കൂ. 

കഴിഞ്ഞമാസമാണ് കുറ്റിക്കോല്‍ കാവുങ്കാലില്‍ വൈദ്യുതത്തൂണ്‍ ഒടിഞ്ഞുവീണ് കരാര്‍ ജീവനക്കാരനായ ഓട്ടമല കൊട്ടാടിക്കല്‍ രാജീവ് (32) മരിച്ചത്. ഇതിനുമുമ്പുതന്നെ വൈദ്യുതത്തൂണുകള്‍ നിത്യേനയെന്നോണം പൊട്ടിവീഴുന്നെന്നു കാണിച്ച് ജീവനക്കാര്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു.


Keywords; Kasaragod-news-pinarayi-electricity-post

Post a Comment

0 Comments

Top Post Ad

Below Post Ad